അറിവ് ശക്തിയാണ്. ധനവും മാന്യതയും സ്വാതന്ത്ര്യവും അത് നല്‍കുന്നു. വെളിച്ചവും വഴികാട്ടിയും ആശ്വാസവുമാണറിവ്. എന്നാല്‍ ചിലപ്പോള്‍ അറിവ് ദു:ഖവുമാണ്.
അറിവിണ്റ്റെ അരുവികളും തോടുകളും തടാകങ്ങളും സമൂഹത്തില്‍ നാം അവിടവിടെ കാണുന്നു. എന്നാല്‍ അതിലേക്കുള്ള പാതകളോ കണ്ണികളോ ഭൂരിഭാഗം വരുന്ന സാധാരണക്കാര്‍ക്ക് അപ്രാപ്യവും. സമൂഹത്തിലെ അറിവുകളുടെ സ്രോതസ്സുകള്‍ അനര്‍ഗളം ഒഴുകുന്ന അരുവിയായി ആവശ്യക്കാരിലെത്തുമ്പോള്‍ സമൂഹത്തിന് അനുഗ്രഹീതമയ മാറ്റങ്ങള്‍ അനുഭവിക്കുവന്‍ ഇടയാകുന്നു. ഇതിനുള്ള ഒരു എളിയ ശ്രമമായിട്ടാണ് ഈ അറിവുകള്‍.കോം എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളം അറിയാവുന്ന ഏവരേയും ഹ്ര്‍ദയപൂര്‍വം സ്വാഗതം ചെയ്യുന്നു.
മലയാളിയുടെ, മലയാളത്തിണ്റ്റെ സ്വപ്നങ്ങളും ഭാവങ്ങളും തുടിപ്പുകളും ഉയര്‍ച്ച താഴ്ച്ചകളും അറിവുകളയി ഇവിടെ പ്രതിഫലിക്കട്ടെ! ഭൂതകലത്തിണ്റ്റെ അനുഭവങ്ങള്‍ ഇന്നിണ്റ്റെ അറിവുകളാണെങ്കില്‍ അത് നാളെയുടെ ശക്തിയാകാനായി നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം. മറ്റൊരു ദേശക്കാരനും അവകാശപ്പെടാനില്ലാത്ത പലതും നമുക്കുണ്ട്. എന്നാല്‍ ലോകത്തിലെ ഏതൊരു സംഭവവികാസങ്ങളുടെ പുറകിലും മലയാളിയുടെ കൈത്താങ്ങ് കാണാതിരിക്കില്ല. ആ കഴിവുകളും അനുഭവങ്ങളും ഇന്നത്തെ നമ്മുടെ സമൂഹത്തിന് മാത്രമല്ല വരുന്ന തലമുറയ്ക്കും കൂടി ഉപകാരപ്രദമാകുമാറ് സ്വരുക്കൂട്ടാം. അറിവുകള്‍ നല്‍കുന്നതിനും സ്വീകരിക്കുന്നതിനും അറിവുകള്‍. കോം ഇടയാകട്ടെ! മലയാളവും മലയാളിയും ചെന്നെത്താത്ത ഇടങ്ങളില്ല. അതുകൊണ്ട് തന്നെ ലോകത്തിണ്റ്റെ ഏതൊരറിവും നമ്മുടെയും കൂടി അറിവാണ്. ആ അറിവുകള്‍ നല്‍കുന്നതിലൂടെയും, സ്വീകരിക്കുന്നതിലൂടെയും മലയാളിയും മലയാളവും വിശേഷാല്‍ മലയാളനാടും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ. അറിവാണല്ലോ ശക്തി. അതിലൂടെ സമൂഹവും ശക്തിയാര്‍ജ്ജിക്കട്ടെ. ആരുടെയും പുറകില്‍ ആകുവാന്‍ ആഗ്രഹിക്കാത്തവന്‍ മാത്രമല്ല മലയാളികള്‍. മറ്റുള്ളവരെക്കാള്‍ മുമ്പോട്ട് കുതിക്കാന്‍ ആഗ്രഹിക്കുന്നവനുമാണവന്‍. പ്രക്ര്‍തിയില്‍ മലയാളിക്ക് അനുകൂലമായ എല്ലാം ഇതിനോടുള്ള ബന്ധത്തില്‍ ഉണ്ട്താനും. എന്നാല്‍ ഏതൊരു മേഖല എടുത്ത് നോക്കിയാലും മലയാളിയുടെ മോഹങ്ങള്‍ എവിടെയൊക്കെയോ തടസ്സപ്പെടുന്നുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്നു. എവിടെയാണത്? പൊതുവായി പറഞ്ഞാല്‍ മലയാളികള്‍ അവരുടെ വലുതും ചെറുതുമായ അറിവുകള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ താല്‍പര്യം കുറച്ച് കാണുന്നവരാണ്. മലയാളത്തിണ്റ്റെ പരിമിതികള്‍ പൊതുജന നന്‍മക്കു് ഉപയുക്തമായ യാതൊരു അറിവുകളും മറച്ചു വയ്ക്കപ്പെടെണ്ടതല്ല. അത് പങ്ക് വയ്ക്കപ്പെടെണ്ടതാണ്. അറിവുകള്‍.കോം ഈ ആശയത്തിലേക്ക് നമ്മെ പ്രാപ്തരാക്കുന്നു. വിഘാതമായി നില്‍ക്കുന്നത് മലയാള ഭാഷയുടെ വളര്‍ച്ചക്കുറവു് മാത്രമാണു്. മറ്റു ഭാഷകളുമായി മലയാള ഭാഷയെ താരതമ്യപ്പെടുത്തുമ്പോള്‍ കാണാന്‍ കഴിയുന്നത് മലയാള ഭാഷ അതിണ്റ്റെ യുവത്വത്തിലേക്കുപോലും എത്തിയിട്ടില്ല എന്നാണ്.