ബീ കീപ്പിംഗ് ഫീല്‍ഡ്മാന്‍ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം │ കേരള PSC വിജ്ഞാപനം - അറിവുകള്‍
വാക്സിൻ സ്വീകരിക്കൂ.. കൊറോണക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാവൂ...

2021, മേയ് 24, തിങ്കളാഴ്‌ച

ബീ കീപ്പിംഗ് ഫീല്‍ഡ്മാന്‍ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം │ കേരള PSC വിജ്ഞാപനം

 ചെറുവിവരണം :  കേരള ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന് കീഴില്‍ ബീ കീപ്പിംഗ് ഫീല്‍ഡ്മാന്‍ പോസ്റ്റിലേക്ക് കേരള PSC വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം വായിച്ചു യോഗ്യരായവര്‍ക്ക് കേരള PSC യുടേ വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്


അവസാന തീയതി : 02/06/2021


കാറ്റഗറി നമ്പര്‍ : 136/2021

ഓര്‍ഗനൈസേഷന്‍ : കേരള ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്‌

പോസ്റ്റ്‌ : ബീ കീപ്പിംഗ് ഫീല്‍ഡ്മാന്‍

ഒഴിവുകള്‍ : 17

ശമ്പളം : Rs. 19,000-43600/-

പ്രായപരിധി : 18-36

യോഗ്യത : 

  • എസ്‌എസ്‌എൽ‌സിയിൽ പാസ് അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച തത്തുല്യ പരീക്ഷ
  •  അപിയറിസ്റ്റ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് , സെൻട്രൽ ബീ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ അല്ലെങ്കിൽ തത്തുല്യ കോഴ്സ് ഖാദി വില്ലേജ് ആന്‍ഡ്‌ ഇന്‍ഡസ്ട്രീസ് കമ്മീഷൻ അംഗീകരിച്ചത്.


തിരഞ്ഞെടുപ്പ് പ്രക്രിയ : നേരിട്ടുള്ള നിയമനം


അപേക്ഷ സമര്‍പ്പിക്കേണ്ട രീതി : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒറ്റത്തവണ രെജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ വെബ്‌സൈറ്റിലെ ലോഗിന്‍ പേജിലൂടെ USER ID പാസ്സ്‌വേര്‍ഡ്‌ നല്‍കി നോട്ടിഫിക്കേഷന്‍ സെലക്ട്‌ ചെയ്തു ഈ പോസ്റ്റിന്റെ കാറ്റഗറി നമ്പര്‍ നല്‍കിയ ശേഷം APPLY NOW നല്‍കി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ONE TIME REGISTRATION ചെയ്തിട്ടില്ലാത്തവര്‍ വെബ്‌സൈറ്റിലെ NEW REGISTRATION ലിങ്കിലൂടെ ഒറ്റത്തവണ രെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷ സമര്‍പ്പിക്കുക. ഈ പോസ്റ്റിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഇതോടൊപ്പമുള്ള ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ പൂര്‍ണമായും വായിച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക

ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ CLICK HERE
അപേക്ഷ സമര്‍പ്പിക്കാന്‍ (ലോഗിന്‍) CLICK HERE
ഒറ്റത്തവണ രെജിസ്ട്രേഷന്‍ (KPSC) CLICK HERE
ഒഫീഷ്യല്‍ വെബ്സൈറ്റ് CLICK HERE
അവസാന തീയതി 02/06/2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ