കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്രോഗ്രാം മനേജര്‍ ആകാം - അറിവുകള്‍
വാക്സിൻ സ്വീകരിക്കൂ.. കൊറോണക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാവൂ...

2021, മേയ് 12, ബുധനാഴ്‌ച

കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്രോഗ്രാം മനേജര്‍ ആകാം

 കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്രോഗ്രാം മനേജര്‍ ആകാം. ഒരു വർഷത്തെ കരാർ / ഡെപ്യൂട്ടേഷൻ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജർ - ഐടി / ഡി‌ബി‌എ തസ്തികയിലേക്ക് കേരള വാട്ടർ അതോറിറ്റിയിൽ ഒഴിവുണ്ട്. തപാല്‍ മാര്‍ഗമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :

 15/05/2021 ന് വൈകുന്നേരം 5:00 ന് മുമ്പ്


യോഗ്യത: 

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംസി‌എ / ബി.ടെക് (കമ്പ്യൂട്ടര്‍ സയൻസ് / ഐടി)  അല്ലെങ്കില്‍  എം.എസ്സി (കമ്പ്യൂട്ടര്‍ സയൻസ്)


പ്രവര്‍ത്തി പരിചയം: 

കേന്ദ്ര / സംസ്ഥാന സർക്കാരിൽ 5+ വർഷത്തെ പ്രവൃത്തി പരിചയം  അല്ലെങ്കിൽ പ്രമുഖ സ്വകാര്യ സെക്ടർ കമ്പനികളില്‍ പ്രോജക്ട് ഹെഡ് / പ്രോജക്ട് ലീഡ് 


പ്രായപരിധി

40 വയസ്


ശമ്പളം :

75,000/- മാസം


അപേക്ഷ സമര്‍പ്പിക്കേണ്ട രീതി 

അപേക്ഷയോടൊപ്പം കവറിനു മുകളിലായി പ്രോഗ്രാം മാനേജർ - ഐടി / ഡി‌ബി‌എ)  എന്ന് എഴുതിയിരിക്കണം. 

 ബയോ ഡാറ്റയ്‌ക്കൊപ്പം, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒരു പകർപ്പ്, പ്രവര്‍ത്തി പരിചയം ബോധിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയും  നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഉള്‍പ്പെടുത്തി തപാല്‍ മാര്‍ഗം അപേക്ഷ സമര്‍പ്പിക്കണം


Managing Director, 

Kerala Water Authority, 

Jalabhavan, 

Vellayambalam

എന്ന വിലാസത്തിലേക്ക് അപേക്ഷ അയക്കണം


കൂടുതല്‍ അറിയാന്‍

ഫോൺ: 8547104268

വെബ്സൈറ്റ്: www.kwa.kerala.gov.inകൂടുതല്‍ അറിയാന്‍
OFFICIAL NOTIFICATION


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ