കേരള സംസ്ഥാന മത്സ്യ വികസന ഫെഡറേഷനിൽ ഒഴിവുകൾ. പത്താം ക്ലാസുകാർക്കും അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 13, വെള്ളിയാഴ്‌ച

കേരള സംസ്ഥാന മത്സ്യ വികസന ഫെഡറേഷനിൽ ഒഴിവുകൾ. പത്താം ക്ലാസുകാർക്കും അവസരം

മത്സ്യഫെഡിൻ്റെ ആറാട്ടുപുഴ ഫിഷ്മീൽ പ്ലാൻ്റിലേയ്ക്ക്  ഒരു വർഷത്തേയ്ക്ക് ദിവസവേതന വ്യവസ്ഥയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.


1) അക്കൗണ്ടൻ്റ്


ഒഴിവുകൾ: 01

വിദ്യാഭ്യാസ യോഗ്യത:അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും Bcom.
അംഗീകാരമുള്ള സ്ഥാപനത്തിൽ അക്കൗണ്ടൻ്റായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

ദിവസ വേതനം: 725 രൂപ

2)ടെക്ക്നോളജിസ്റ്റ്


ഒഴിവുകൾ: 01

വിദ്യാഭ്യാസ യോഗ്യത: ഇൻഡസ്ട്രിയൽ ഫിഷറീസിൽ MSc അല്ലെങ്കിൽ BFSc/ മറൈൻ ബയോളജി/തത്തുല്യം(അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും)

ദിവസ വേതനം: 805 രൂപ

3) ബോയിലർ ഓപ്പറേറ്റർ


ഒഴിവുകൾ: 02

യോഗ്യത: SSLC അല്ലെങ്കിൽ തത്തുല്യം. ബോയിലർ ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.

ദിവസ വേതനം: 725 രൂപ


അപേക്ഷകൾ നിർദ്ദിഷ്ട പെർഫോമയിൽ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം താഴെ കാണുന്ന വിലാസത്തിൽ ലഭ്യമാക്കണം.

വിലാസം:

മാനേജിംഗ് ഡയറക്ടർ, മത്സ്യഫെഡ് ഹെഡ് ഓഫീസ്, കമലേശ്വരം, മണക്കാട് പി.ഒ തിരുവനന്തപുരം-695009

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം:

17 മാർച്ച് 2020 വൈകുന്നേരം 5 മണി.

അപേക്ഷകർ സമർപ്പിക്കുന്ന അപേക്ഷയുടെ കവറിനു മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL NOTIFICATION


അപേക്ഷ ഫോറത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

APPLICATION FORM




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ