കേരള സ്റ്റേറ്റ് വെയര്‍ഹൌസിംഗ് കോര്‍പ്പറേഷനില്‍ (KSWC) അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2021, ജനുവരി 29, വെള്ളിയാഴ്‌ച

കേരള സ്റ്റേറ്റ് വെയര്‍ഹൌസിംഗ് കോര്‍പ്പറേഷനില്‍ (KSWC) അവസരം



കേരള സ്റ്റേറ്റ് വെയര്‍ഹൌസിംഗ് കോര്‍പ്പറേഷനില്‍ (KSWC) യില്‍ കൊമേഴ്സ്‌ ട്രെയിനീ ആകാന്‍ അവസരം. 2 വര്‍ഷമാണ്‌ ട്രെയിനിംഗ്. അപേക്ഷകള്‍ offline ആയാണ് അയക്കേണ്ടത്. അവസാന തീയതിക്ക് ശേഷം ലഭിച്ച അപേക്ഷകൾ സ്വീകരിക്കില്ല. നിർദ്ദിഷ്ട ഫോർമാറ്റിലല്ലാത്ത അപൂർണ്ണമായ അപ്ലിക്കേഷനുകൾ നിരസിക്കപ്പെടും.  ഒറിജിനല്‍ ഡിമാൻഡ് ഡ്രാഫ്റ്റ് ഇല്ലാത്ത അപേക്ഷ പരിഗണിക്കില്ല.

അപേക്ഷ അയക്കേണ്ട അവസാന തീയതി  :  04.02.2021.

ആകെ ഒഴിവുകള്‍ : 10

യോഗ്യത:
  • കുറഞ്ഞത് റെഗുലർ അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.കോം ബിരുദം (2nd Class നു മുകളില്‍)
  • ടാലിയിലെ സർട്ടിഫിക്കറ്റ്
ഉയർന്ന പ്രായപരിധി: 01.01.2021 ല്‍ 28 വയസിനകം

Stipend :  Rs.15000/- per month 


അപേക്ഷ സമർപ്പിക്കുന്ന രീതി

ഓഫ്‌ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിര്‍ദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷ, ഡിഡിയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ , പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ചുവടെയുള്ള അഡ്രെസ്സിലേക്ക് അയക്കണം

അപേക്ഷാ ഫീസ്: 
 100 / - രൂപയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ്
 Managing Director, 
 Kerala State Warehousing Corporation 
 Payable at Ernakulam
എന്ന വിലാസത്തില്‍ മാറാന്‍ കഴിയുന്ന രീതിയില്‍ DD അടയ്ക്കണം


അപേക്ഷ അയക്കേണ്ട വിലാസം
Managing Director 
Kerala State Warehousing Corporation, 
Post Box No.1727, 
Kochi-16


കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷഫോം പ്രിന്‍റ് എടുക്കുന്നതിനുമായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ