ആനാട് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് പ്യുണ്‍ പോസ്റ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

ആനാട് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് പ്യുണ്‍ പോസ്റ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

 


ആനാട് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം. 919, ആനാട് പി.ഒ., നെടുമങ്ങാട്  പ്യൂണ്‍ പോസ്റ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

Premium Ad


ആനാട് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിലെ താഴെ പറയുന്ന തസ്തികയിലേക്ക് കേരള സഹകരണസംഘം നിയമത്തിലെ ചട്ടങ്ങൾക്ക് വിധേയമായി നിയമനം നടത്തുന്നതിന് വേണ്ടി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.  


ഒഴിവുകളുടെ എണ്ണം : 10

തസ്തിക : പ്യൂൺ 

ശമ്പള സ്കെയില്‍ : 10430-26800

വിദ്യാഭ്യാസ യോഗ്യത :  എസ്.എസ്.എൽ. സി വരെ പഠിച്ചിരിക്കണം 

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 16-02-2021 വൈകുന്നേരം 4 മണി


പ്രായപരിധി : 18 വയസ്സിനും 40 വയസ്സിനും ഇടയ്ക്ക്.പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 5 വർഷവും മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് 3 വർഷവും നി യമാനുസൃതമായ ഇളവുകൾ ലഭിക്കും. പേര്, വിലാസം, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ വ്യക്തമായി രേഖപ്പെടുത്തി വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയാണ് സമർപ്പിക്കേണ്ടത്. വയസ്സ്. വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പ് അപേക്ഷയോടൊപ്പം വയ്ക്കണം. എഴുത്ത്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് നിയമനം നടത്തുക. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, ആനാട് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം. 919, ആനാട് പി.ഒ., പിൻ. 695541 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ അയയ്ക്കാവുന്നതാണ്. 



നിയമന ഉത്തരവ് ലഭിച്ചാൽ ഉദ്യോഗാർത്ഥികൾ 10,000/- രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. നിയമനത്തിന്റെ ഏത് ഘട്ടത്തിലും നിയമാനുസ്യതമല്ലാത്ത അപേക്ഷ നിരസിക്കാനുള്ള അധികാരം ബാങ്ക് ഭരണ സമിതിക്ക് ഉണ്ടായിരിക്കും.


പത്രപരസ്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ