സംസ്ഥാന ദാരിദ്ര നിർമ്മാർജന മിഷനിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 6, വെള്ളിയാഴ്‌ച

സംസ്ഥാന ദാരിദ്ര നിർമ്മാർജന മിഷനിൽ അവസരം

സംസ്ഥാന ദാരിദ്ര നിർമ്മാർജന മിഷൻ (കുടുംബശ്രീ)യിലെ ഒഴിവ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര-സംസ്ഥാന സർക്കാർ / അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

കുടുംബശ്രീ മിഷനിലെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്കാണ് നിയമനം.യോഗ്യരായ ഉദ്യോഗാർത്ഥികൾ ചട്ടപ്രകാരം അവരുടെ മാതൃ വകുപ്പിൽ നിന്നുള്ള NOC സഹിതമാണ് അപേക്ഷിക്കേണ്ടത്.

പോസ്റ്റ്:ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ

ആകെ ഒഴിവുകൾ:2(കോട്ടയം,എറണാകുളം)

ശമ്പളം: 42500-87000


യോഗ്യത:

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമുള്ളവരായിരിക്കണം.
കേന്ദ്ര-സംസ്ഥാന സർക്കാർ / അർദ്ധ സർക്കാർ സർവ്വീസിലോ പ്രമുഖ എൻ ജി ഒ കളിലോ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം.
നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ടിക്കുന്നവരായിരിക്കണം.
കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം.

നിയമന രീതി:

നിശ്ചിത യോഗ്യതയുള്ളവർ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫോർമാറ്റിൽ അപേക്ഷയും വകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രവും  സമയബന്ധിതമായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ തങ്ങൾ ജോലി ചെയ്യുന്നതോ, തങ്ങളുടെ സ്വന്തം തദ്ദേശഭരണ സ്ഥാപനത്തിലോ ഉള്ളതല്ലാത്ത ഒരു CDS തിരഞ്ഞെടുത്ത് ,അയൽക്കൂട്ട - ADS - CDS തല പ്രവർത്തനങ്ങൾ പഠിക്കുകയും, ഇതോടൊപ്പം പഠനം നടത്തിയ CDS പ്രവർത്തിക്കുന്ന ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷൻ സന്ദർശിച്ച് അവിടുത്തെ പ്രവർത്തനങ്ങളും പഠിക്കേണ്ടതാണ്.തുടർന്ന് ഇതു സംബന്ധിച്ച് പത്ത് പേജിൽ കവിയാത്ത ഒരു റിപ്പോർട്ട് തയ്യാറാക്കി എഴുത്തു പരീക്ഷയ്ക്കെത്തുമ്പോൾ കയ്യിൽ കരുതേണ്ടതാണ്.

എഴുത്തു പരീക്ഷ, ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനത്തിന് ശുപാർശ നൽകുക.

അഭിമുഖത്തിന് ഹാജരാകുമ്പോൾ ഉദ്യോഗാർത്ഥി കുടുംബശ്രീയിലൂടെ നടപ്പാക്കാൻ കഴിയുന്ന നൂതനമായ ഒരു ആശയം/പദ്ധതി സംബന്ധിച്ച ബഡ്ജറ്റ് സഹിതമുള്ള ,5 മിനിട്ടലധികം സമയമെടുക്കാത്ത ഇംഗ്ലീഷിലുള്ള ഒരവതരണം അഭിമുഖ ബോർഡ് മുന്നാകെ നടത്തേണ്ടതാണ്. അവതരണം മുൻകൂട്ടി തയ്യാറാക്കി പെൻഡ്രൈവിൽ കൊണ്ട് വരേണ്ടതാണ്.

ബയോഡാറ്റയിൽ കമ്മ്യൂണിക്കേഷൻ അഡ്രസ് ,ഇമെയിൽ, ഫോൺ നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം.

അപേക്ഷകൾ അയക്കേണ്ട വിലാസം:

എക്സിക്യുട്ടീവ് ഡയറക്ടർ, കുടുംബശ്രീ ,ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലൈൻ ,മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011

അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി:

13/03/2020 വൈകുന്നേരം 04 മണി

എഴുത്തുപരീക്ഷയും ഇൻ്റർവ്യൂവും:

16/03/2020 രാവിലെ 10 മണി മുതൽ സംസ്ഥാന ദാരിദ്ര നിർമ്മാർജന മിഷൻ ഓഫീസിൽ വെച്ച് നടത്തുന്നതാണ് .


കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

OFFICIAL NOTIFICATION KOTTAYAM

OFFICIAL NOTIFICATION ERNAKULAM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ