നാലാം ക്ലാസ് പാസായവർക്ക് കേരള മിനറൽസ് ആൻ്റ് മെറ്റൽസ് ലിമിറ്റഡിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 5, വ്യാഴാഴ്‌ച

നാലാം ക്ലാസ് പാസായവർക്ക് കേരള മിനറൽസ് ആൻ്റ് മെറ്റൽസ് ലിമിറ്റഡിൽ അവസരം

ജൂനിയർ വെയിറ്റർ കം വെയർ വാഷർ തസ്തികയിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ച് കേരള മിനറൽസ് ആൻ്റ് മെറ്റൽസ് ലിമിറ്റഡ്(KMML).


ആകെ ഒഴിവുകൾ: 02


യോഗ്യത: നാലാം ക്ലാസ് പാസായിരിക്കണം.


പ്രായപരിധി(01/01/2020 ൽ): 

36 വയസ് കഴിയരുത് (Sc/st/OBC വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവ് പ്രായപരിധിയിൽ ലഭിക്കുന്നതാണ്.

ശമ്പള സ്കെയിൽ:

12540-380-14440- 430-17020-520-19100-620-21580- 730-23770

തിരഞ്ഞെടുക്കപ്പെട്ട് നിയമിക്കപ്പെടുന്നവർക്ക് ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളായ കോൺട്രിബ്യൂട്ടറി പ്രൊവിഡൻ്റ് ഫണ്ട്, മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവയ്ക്ക് കമ്പനിയുടെ നിയമ പ്രകാരം അർഹതയുണ്ടാകും.

അപേക്ഷാ ഫീസ്: 

300 രൂപ(DD ചവറയിൽ മാറാൻ കഴിയുന്നത്)
Sc/st വിഭാഗങ്ങൾക്ക് ഫീസ് ബാധകമല്ല.

ഉദ്യോഗാർത്ഥികൾക്ക് മലയാള ഭാഷ നിർബന്ധമായും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

അപേക്ഷിക്കേണ്ട രീതി:

നിർദ്ദിഷ്ട ഫോറത്തിൽ പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും അടുത്ത കാലത്ത് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫും താഴെ പറയുന്ന വിലാസത്തിൽ 20/03/2020 ന് മുന്നേ ലഭിക്കേണ്ടതാണ്.

വിലാസം:

ഹെഡ് ഓഫ് ഡിപ്പാർട്മെൻ്റ്(പി ആൻ്റ് എ ലീഗൽ) ദി കേരള മിനറൽസ് ആൻ്റ് മെറ്റൽസ് പിബി നം:04 ശങ്കരമംഗലം, ചവറ, കൊല്ലം-691583

കവറിനു മുകളിൽ "വെയിറ്റർ കം വെയർ വാഷർ തസ്തികയിലേക്കുള്ള അപേക്ഷ" എന്ന് രേഖപ്പെടുത്തി സമർപ്പിക്കേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്കും നിർദ്ദിഷ്ട അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യുന്നതിനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL NOTIFICATION AND PRESCRIBED APPLICATION FORM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ